ഫാ.ജിജു കിലുക്കന്‍ ജര്‍മനിയില്‍ അപകടത്തില്‍ മരിച്ചു ; വിടവാങ്ങിയത് ഷ്വേണ്‍സ്ററാഡ്റ്റ് സഭാംഗം ; മലയാളി സമൂഹത്തിന് നോവായി
ബര്‍ലിന്‍: ജര്‍മനിയിലെ ഷ്വേണ്‍സ്ററാഡ്റ്റ് സഭയുടെ പ്രോവിഡന്‍സ് പ്രൊവിന്‍സ് അംഗവും എറണാകുളം അങ്കമാലി മഞ്ഞപ്ര, അയ്യമ്പുഴ കൊല്ലക്കോട് ഇടവക അംഗവുമായ ഫാ. ജിജു കിലുക്കന്‍ (47) ജര്‍മനിയില്‍ അപകടത്തില്‍ മരിച്ചു. ജര്‍മ്മനിയിലെ ശുശ്രൂഷയ്ക്കായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജര്‍മ്മനിയില്‍ ഉപരിപഠനത്തോടൊപ്പം വൈദിക ശുശ്രൂഷയും ചെയ്തുവരികയായിരുന്നു.
ഏപ്രില്‍ 20 തിങ്കളാഴ്ച വൈകുന്നേരം 5:15~ഓടെയാണ് സംഭവം. മ്യൂണിക്കിലെ ഷാബിംഗ്~വെസ്ററ് (SchwabingWest) നോര്‍ഡ്ഫ്രീഡ്ഹോഫ് യു~ബാന്‍ സ്റേറഷനിലുണ്ടായ അപകടത്തിലാണ് അച്ചന് ദാരുണാന്ത്യം സംഭവിച്ചത്. പ്ളാറ്റ്ഫോമില്‍ നിന്നിരുന്ന അച്ചന്‍ ബാന്‍ വരുന്നതുകണ്ട് ബാനില്‍ കയാന്‍ തയ്യാറെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി പാളത്തിലേക്ക് വീഴുകയും സ്റേറഷനിലേക്ക് വന്ന ട്രെയിന്‍ ഇടിക്കുകയുമായിരുന്നു. മ്യൂണിക്ക് ട്രാഫിക് പോലീസ് കേസ് ഏറ്റെടുത്ത് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് അച്ചനാണന്ന് സ്ഥിരീകരിച്ചത്.

മ്യൂണിക് ട്രാഫിക് പോലീസ് റിപ്പോര്‍ട്ടിലെ പ്രധാന വിവരങ്ങള്‍ അനുസരിച്ച് അപകടം നടന്നത് തിങ്കളാഴ്ച വൈകുന്നേരം 5:15~ഓടെയാണ്.
പോലീസ് നല്‍കുന്ന വിവരമനുസരിച്ച്, യു~ബാന്‍ ലൈന്‍ 6~ന്റെ പ്ളാറ്റ്ഫോമില്‍ നിന്നിരുന്ന അദ്ദേഹം അപ്രതീക്ഷിതമായി പാളത്തിലേക്ക് വീഴുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനം: പാളത്തിലേയ്ക്ക് വീണത് കണ്ട ഉടന്‍ തന്നെ ട്രെയിന്‍ ൈ്രഡവര്‍ 'എമര്‍ജന്‍സി ബ്രേക്ക്' (Gefahrenbremsung) ഇട്ടെങ്കിലും ട്രെയിന്‍ വേഗതയില്‍ ആയിരുന്നതിനാല്‍ ഇടി ഒഴിവാക്കാനായില്ല.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹം അപകടസ്ഥലത്ത് വെച്ച് തന്നെ അച്ചന്‍ മരിച്ചു. മ്യൂണിക്ക് പോലീസ് ആസ്ഥാനത്ത് നിന്നുള്ള വിവരങ്ങള്‍ പ്രകാരം സംഭവത്തില്‍ മറ്റ് അസ്വാഭാവികതകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.
പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം മറ്റൊരാളുടെ പ്രേരണയോ തള്ളലോ അപകടത്തിന് പിന്നിലില്ല (Fremdverschulden). അതായത്, അച്ചന്‍ തനിയെ പാളത്തിലേക്ക് വീണതാണെന്നാണ് പോലീസ് നിഗമനം. അപകടത്തില്‍ ദുരൂഹതയില്ലെന്നും പോലീസ്.
എങ്കിലും, ഏത് സാഹചര്യത്തിലാണ് അദ്ദേഹം പാളത്തിലേക്ക് വീണത് എന്നതിനെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.



മ്യൂണിക്ക് പോലീസ് ആസ്ഥാനത്ത് നിന്നുള്ള വിവരങ്ങള്‍ പ്രകാരം സംഭവത്തില്‍ മറ്റ് അസ്വാഭാവികതകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. എങ്കിലും, ഏത് സാഹചര്യത്തിലാണ് അദ്ദേഹം പാളത്തിലേക്ക് വീണത് എന്നതിനെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
അപകടത്തെത്തുടര്‍ന്ന് യു~ബാന്‍ സര്‍വീസുകള്‍ മണിക്കൂറുകളോളം തടസ്സപ്പെട്ടിരുന്നു. മരണവിവരമറിഞ്ഞ് സഹപ്രവര്‍ത്തകരായ വൈദികരും സുഹൃത്തുക്കളും ആശുപത്രിയിലെത്തി.
അപകടത്തെത്തുടര്‍ന്ന് യു~ബാന്‍ സര്‍വീസുകള്‍ മണിക്കൂറുകളോളം തടസ്സപ്പെട്ടു.

സൗമ്യമായ പെരുമാറ്റം കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജര്‍മ്മനിയിലെ മലയാളി വൈദികര്‍ക്കിടയിലും വിശ്വാസികള്‍ക്കിടയിലും അദ്ദേഹം പ്രിയങ്കരനായിരുന്നു.
വിടവാങ്ങിയത് പുഞ്ചിരിക്കുന്ന മുഖത്തോടെ വിശ്വാസികളെ ചേര്‍ത്തുപിടിച്ച വൈദികനായിരുന്നു. ജര്‍മ്മനിയിലെ മലയാളി വൈദിക സമൂഹത്തിനും മലയാളി സമൂഹത്തിനും വലിയ നോവായി ഫാ. ജിജു കിലുക്കന്റെ വിയോഗം. ചെറുപ്രായത്തില്‍ തന്നെ അറിവിന്റെയും സേവനത്തിന്റെയും പാതയില്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്ന കര്‍മ്മധീരനായ ഒരു വൈദികന്റെ ജീവന്‍ പൊലിഞ്ഞത് ആര്‍ക്കും വിശ്വസിക്കാനാവാത്ത സംഭവമായി. ജര്‍മ്മന്‍ ഭാഷാ പഠനം പൂര്‍ത്തിയാക്കി സഭാ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഈ ദുരന്തം. സൗമ്യമായ പെരുമാറ്റം കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജര്‍മ്മനിയിലെ മലയാളി വൈദികര്‍ക്കിടയിലും വിശ്വാസികള്‍ക്കിടയിലും അദ്ദേഹം പ്രിയങ്കരനായിരുന്നു.
സേവനവഴികളിലൂടെ സഞ്ചരിച്ച ഷോണ്‍സ്ററാറ്റ് പാറ്റേഴ്സ് (Schoenstatt Patres) സഭാംഗമായ ഫാ. ജിജു, പഠനത്തിലും അധ്യാപനത്തിലും ഒരുപോലെ തിളങ്ങിയ വ്യക്തിത്വമായിരുന്നു. കേരളത്തിലെയും കര്‍ണാടകയിലെയും പഠനത്തിന് ശേഷം 2008 ഒക്ടോബര്‍ 25~നായിരുന്നു അദ്ദേഹം വൈദികനായി അഭിഷിക്തനായത്.
പാവപ്പെട്ടവരുടെ തണല്‍: കേരളത്തിലെ വിവിധ ഇടവകകളില്‍ സേവനം ചെയ്ത ശേഷം ഷ്വോണ്‍സ്ററാറ്റ് വൈദികരുടെ കീഴിലുള്ള 'ജീലാലയ ബോയ്സ് ഹോമില്‍' നാലര വര്‍ഷത്തോളം അദ്ദേഹം സേവനമനുഷ്ഠിച്ചു. നിര്‍ദ്ധനരായ കുട്ടികളുടെ ഉന്നമനത്തിനായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

അക്കാദമിക് മികവ്: മലയാളം ഭാഷയില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 'മേരിമാത ഷോണ്‍സ്ററാറ്റ് അക്കാദമി'യില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചു. 2018 മുതല്‍ 2023 വരെ സെമിനാരി റെക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചു.

ജര്‍മ്മനിയിലേക്കുള്ള വരവ്:
2023 സെപ്റ്റംബര്‍ 21~നാണ് ഫാ. ജിജു ജര്‍മ്മനിയില്‍ എത്തിയത്. ബോണില്‍ നിന്ന് ജര്‍മ്മന്‍ ഭാഷാ പഠനം ആരംഭിച്ച അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് സി വണ്‍ (C1) ലെവല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. മ്യൂണിലെ ലൈം ഇടവകയിലെ പാസ്റററല്‍ ടീമില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യവേയാണ് അപ്രതീക്ഷിതമായി ഉണ്ടായ അപകടം മരണം തട്ടിയെടുത്തത്.

വിശ്വാസികളോട് സൗമ്യമായി പെരുമാറുന്ന, ഏത് കാര്യത്തിലും സഹകരിക്കാന്‍ താല്പര്യമുള്ള അദ്ദേഹത്തിന്റെ വേര്‍പാട് ജര്‍മ്മനിയിലെ മിറ്റേഴ്സെന്‍ഡ്ലിംഗ് (Mittersendling) ഉള്‍പ്പെടെയുള്ള ഇടവക സമൂഹത്തിന് വലിയ ആഘാതമായി.

അച്ചന്റെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ജര്‍മ്മനിയിലെ ഇന്ത്യന്‍ എംബസിയുടെയും മ്യൂണിക്ക് കോണ്‍സുലേറ്റും, സഭാധികൃതരുടെയും നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.

കൊല്ലക്കോട് കിലുക്കന്‍ പരേതനായ കെ.വി. ജോസിന്റെയും മേരി ജോസിന്റെയും മകനാണ് ജിജു അച്ചന്‍. വിജി ജോയി, ബിജു കിലുക്കന്‍ (ഇരട്ട സഹോദരന്‍), സിസ്ററര്‍ ബിന്ദു കിലുക്കന്‍ എഫ്.എച്ച്.ജി.എസ് എന്നിവരാണ് പരേതന്റെ സഹോദരങ്ങള്‍.

ജിജു അച്ചന്റെ ആത്മശാന്തിയ്ക്കായുള്ള വി.കുര്‍ബാന ഏപ്രില്‍ 27 ന് തിങ്കളാഴ്ച വൈകുന്നേരം നാലുമണിയ്ക്ക് മ്യൂണിക്കിലെ Zu den hl. Zwoelf Aposteln Kirche, Schrobenhausner str.1 80686 Meunchen ഉണ്ടായിരിയ്ക്കും.

അച്ചന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതിനൊപ്പം കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും, ഷ്വേണ്‍സ്ററാറ്റ് സഭയുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
- dated 23 Apr 2026

Comments:

Keywords: Germany - Otta Nottathil - fr_jiju_kilukkan_accidental_death_meunchen_april_20_2026 Germany - Otta Nottathil - fr_jiju_kilukkan_accidental_death_meunchen_april_20_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ജര്‍മ്മനിയിലെ കേരള ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ""ഒപ്പം'' കുടുംബസംഗമം ബിംഗനില്‍ നടത്തി
ജര്‍മനിയിലെ നിലവിലെ സ്ഥിതി അരിയാന്‍ ഈ വീഡിയോ വാര്‍ത്ത കാണുക
ജര്‍മ്മനിയില്‍ മുങ്ങിമരണം ; ഹൈഡല്‍ബര്‍ഗില്‍ നെക്കാര്‍ നദിയില്‍ മലയാളി മാസ്ററര്‍ ബിരുദ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
ജര്‍മനിയുടെ "ലോകകപ്പ് ദുരന്തം"ത്തില്‍ ഞെട്ടി ആരാധകര്‍
ഒരു വിട്ടുവീഴ്ചയുമില്ല 33 ശുപാര്‍ശകളും അതേപടി നടപ്പിലാക്കും ജര്‍മ്മനിയില്‍ വിപ്ളവകരമായ പെന്‍ഷന്‍ പ്രഖ്യാപനവുമായി ചാന്‍സലര്‍
ജര്‍മ്മനിയില്‍ 'മിനി ജോബ്' സംവിധാനം നിര്‍ത്തലാക്കുന്നു ആരെയൊക്കെ ബാധിയ്ക്കും രക്ഷപെടാന്‍ മറ്റുവഴിയുണ്ടോ
ജര്‍മ്മനിയില്‍ ചരിത്രപരമായ ആരോഗ്യ പരിഷ്കരണം ഇന്‍ഷുറന്‍സ് തുകയില്‍ വന്‍ മാറ്റങ്ങള്‍ മരുന്നുകള്‍ക്ക് വില കൂടും